വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു

സ്വ ലേ

Jun 28, 2019 Fri 11:08 AM

കൊച്ചി; വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വാവ സുരേഷ് കേരളത്തിലുടനീളം സഞ്ചരിച്ച്‌ 165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പാമ്പുകളെ  പിടിച്ചിട്ടുണ്ട്.നിയമാനുസൃതമല്ലാതെയാണ്  വിഷപാമ്പുകളെ  സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് അദ്ദേഹം പാമ്പ് പിടുത്തം അവസാനിപ്പിക്കാൻ  ഒരുങ്ങുന്നത്



.അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച്‌ കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.



അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വെനം മാഫിയകള്‍ക്ക് പാമ്പിന്റെ  വെനം വില്‍ക്കുന്നു എന്നുള്ള ആരോപണങ്ങളോട് വാവാ സുരേഷിനെതിരെ ഉയരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഫോറസ്റ്റ് ആക്‌ട് പ്രകാരം പാമ്പുകളെ  പിടിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനയ്ക്കും അനുവാദം ലഭിക്കാറില്ലെന്ന് സുരേഷ് പറഞ്ഞു. തനിക്കെതിരെയുള്ള  ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • HASH TAGS
  • #snake
  • #vava
  • #suresh