പൊതുവിദ്യാലയങ്ങളില്‍ ഭക്ഷണത്തിനൊപ്പം ഇനി പഴവര്‍ഗങ്ങളും നല്‍കും

സ്വ ലേ

Jun 27, 2019 Thu 05:35 PM

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും നല്‍കും. ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി. 


നിലവില്‍ ചോറിനൊപ്പം പയര്‍വര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടുന്ന കറികള്‍ നല്‍കി വരുന്നുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയുമുണ്ട്. ഇതിനു പുറമെയാണ് ഓരോ വിദ്യാര്‍ഥിക്കും ആഴ്ചയില്‍ രണ്ട് ദിവസമായി 10 രൂപയുടെ പഴവര്‍ഗങ്ങള്‍ കൂടി നല്‍കാനുളള സര്‍ക്കാരിന്റെ പുതിയ  പദ്ധതി.


  • HASH TAGS
  • #kerala
  • #school
  • #government
  • #fruits