ജലക്ഷാമം മറികടക്കാന്‍ വാട്ടര്‍ എടിഎം; കേരളത്തിന്റെ കുടിവെള്ള വാഗ്ദാനം സ്വാഗതം ചെയ്ത് തമിഴ് നാട്

സ്വ ലേ

Jun 25, 2019 Tue 11:12 AM

ചെന്നൈ: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ് നാട്ടില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജലക്ഷാമം ഏറെ രൂക്ഷമായ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുക്കോട്ട നഗരസഭ പരിധിയിലെ 33 വാര്‍ഡുകളില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് വാട്ടര്‍ എ.ടി.എമ്മുകള്‍ തുറക്കാന്‍ തീരുമാനമായത്. 20 ലിറ്റര്‍ വെള്ളത്തിന് എഴു രൂപ നിരക്കില്‍ ഈടാക്കിയാണ് എടിഎമ്മുകളെുടെ പ്രവര്‍ത്തനം.


ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം ട്രെയിന്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാട് നിരസിച്ചെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. 


കേരളത്തിന്റെ കുടിവെള്ള വാഗ്ദാനവും തമിഴ്‌നാട് സ്വാഗതം ചെയ്തിട്ടുണ്ട്. തമിഴ്‌നാടിന്റെ പ്രതിസന്ധി മനസിലാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


  • HASH TAGS
  • #wateratm
  • #chennai