പികെ ശ്യാമളയ്ക്ക് പിഴവ് പറ്റി ; പി ജയരാജന്‍

സ്വ ലേ

Jun 22, 2019 Sat 09:54 PM

ആന്തൂരില്‍ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ  പികെ ശ്യാമളയെ വിമര്‍ശിച്ച്‌ സിപിഎം. നേതാവ് പി ജയരാജന്‍.വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൂരമായ അനാസ്ഥയാണ് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.അനുമതി നല്‍കുന്നതില്‍ ന്യായീകരിക്കാന്‍ കഴിയാത്ത കാല താമസമാണ് വരുത്തിയത്. ആന്തൂരിലെ പ്രവാസിവ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സി.പി.എം വിശദീകരണയോഗം സംഘടിപ്പിച്ചത്.അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ തിരുത്താന്‍ ഭരണ സമിതിക്ക് കഴിഞ്ഞില്ല.ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ജനപ്രതിനിധികള്‍ക്ക് നിയന്ത്രണം വേണം.ഉദ്യോഗസ്ഥര്‍ക്ക്‌മേല്‍ ഇടപെടുന്നതില്‍ മുന്‍സിപ്പല്‍ ഭരണ സമിതിക്ക് വീഴ്ച സംഭവിച്ചു. തുടര്‍ നടപടികള്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. സാജന്റെ ഭാര്യയുടെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള വേദിയിലിരിക്കെയായിരുന്നു ജയരാജന്റെ വിമര്‍ശനം

  • HASH TAGS
  • #P.JAYARAJAN