അഹങ്കാരികളെ പാര്‍ട്ടിക്ക് വേണ്ട; പോരാളി ഷാജി

സ്വ ലേ

Jun 21, 2019 Fri 07:49 PM

പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ സിപിഎം അനുകൂല ഫെയ്‌സ്ബുക്ക് പേജായ പോരാളി ഷാജിയും രംഗത്ത് .   പികെ ശ്യാമളയെ ശക്തമായി വിമർശിച്ചാണ് പോരാളി ഷാജിയുടെ ഫേസ്ബുക് പേജ് . ഇതുപോലെയുള്ള വിഴുപ്പുകളെ ചുമക്കേണ്ട ആവശ്യം പാര്‍ട്ടിക്ക് ഇല്ലെന്നാണ് പോരാളി ഷാജിയുടെ നിലപാട്. ജനപ്രതിനിധി ആയിരിക്കുമ്പോൾ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാന്‍ പഠിക്കണമെന്നും പോരാളി ഷാജി ഫേസ്ബുക്കിൽ കുറിച്ചു . 


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സി.പി.എം നടപടിയെടുക്കണം. ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്.പാര്‍ട്ടി പ്രതിനിധി ആയിരിക്കുമ്ബോള്‍ മാനുഷികമായ വികാരങ്ങള്‍ അടക്കി വെക്കാന്‍ സാധിക്കണം. ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ലേബല്‍ മാറ്റി വ്യക്തി മാത്രം ആയി തുടരുക.അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാല്‍ തുലയുന്നത് ഒരു ജനതയുടെ ജീവന്‍ പണയം വെച്ചു ഉണ്ടാക്കിയ പാര്‍ട്ടി അടിത്തറ ആണ് .


വ്യക്തിയെകാള്‍ പ്രസ്ഥാനമാണ് വലുത്. തെറ്റുണ്ടെങ്കില്‍ തിരുത്തണം. യാതൊരു സംശയവുമില്ല.അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും.മറ്റുള്ള പാര്‍ട്ടിക്കാര്‍ തെറ്റ് ചെയ്യുതാലും അനുഭാവികളും പ്രവര്‍ത്തകരും വോട്ട് ചെയ്യും സി.പി.എം തെറ്റ് ചെയ്യുതാല്‍ ജനങ്ങള്‍ പൊറുക്കില്ല അത് ഓര്‍മ്മ ഉണ്ടാവണം ഒരോ നേതാക്കള്‍ക്കും EMS നും AKGക്കും നായനാര്‍ക്കും vട നും പിണറായിക്കും സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് അധ്യക്ഷക്ക് നടപടിയില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് സിപിഎമ്മിന്റെ തണലില്‍ വളര്‍ന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍


  • HASH TAGS
  • #പോരാളി ഷാജി