യോഗ ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായി : പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വ ലേ

Jun 21, 2019 Fri 12:50 PM

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിലെ പ്രഭാത്താര മൈതാനത്തെ പരിപാടിയില്‍ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളെ അഭിസംബോധന ചെയ്തു. മുപ്പതിനായിരത്തിലേറെ പേര്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേർന്നു.യോഗ അഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ  നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നാമെല്ലാവരും യോഗ പരിശീലിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

റാഞ്ചിക്ക് പുറമെ ന്യൂഡല്‍ഹി, ഷിംല, മൈസൂര്‍, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തില്‍ യോഗാചരണം സംഘടിപ്പിച്ചത്. ഡല്‍ഹിയില്‍ രാജ്പഥിലാണ് യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടി. ജില്ലാ കേന്ദ്രങ്ങളിൽ  യോഗ സംഘടിപ്പിക്കാൻ  സംസ്ഥാന സർക്കാറുകൾക്ക്  കേന്ദ്രം നിർദ്ദേശം  നല്കിയിട്ടുണ്ട്.


  • HASH TAGS
  • #യോഗ