സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച യുവതിയുടെ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്

സ്വ ലേ

Jun 19, 2019 Wed 12:30 PM

ഒറ്റ പ്രസവത്തില്‍ യുവതി 17 കുഞ്ഞുങ്ങളെ പ്രസവിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ് . വലിയ  വയറുമായി ഒരു യുവതി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി . റിച്ചാര്‍ഡ് കമറിന്റ ഡേ എന്ന പേരുള്ള ഫേസ്ബുക്ക് യൂസറാണ് ഈ ചിത്രം ആദ്യമായി പങ്കുവച്ചത്.  നിരവധി പേര്‍ സോഷ്യൽ മീഡിയയിലൂടെ ഈ പോസ്റ്റ് റീഷെയര്‍ ചെയ്തിട്ടുണ്ട്  .  യുവതിയുടെ ചിത്രത്തിനൊപ്പം അനേകം കുഞ്ഞുങ്ങളുടെ ഇടയില്‍ ഇരിക്കുന്ന ഒരു പുരുഷന്റെ ചിത്രവും പോസ്റ്റിലുണ്ടായിരുന്നു. 


പോസ്റ് സോഷ്യൽ മീഡിയയിൽ  ചർച്ചയായതോടെയാണ്   'ഇന്ത്യ ടുഡേ' ഇതിന്റെ സത്യാവസ്ഥ തേടി ഇറങ്ങിയത്. ഇന്ത്യ ടുഡേയുടെ 'ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂമാ'ണ് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത്. വേള്‍ഡ് ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് എന്ന വാര്‍ത്താ വെബ്സൈറ്റായിരുന്നു വാസ്തവവിരുദ്ധമായ ഈ വാര്‍ത്തയ്ക്ക് പിന്നില്‍. യുവതിയുടെ ചിത്രം കൃത്രിമമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച്‌ നിര്‍മ്മിച്ചതാണെന്നും ഇന്ത്യ ടുഡേ കണ്ടെത്തിയിട്ടുണ്ട്. എട്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഒരു സ്ത്രീയുടെ ചിത്രമാണ് ഈ വിധത്തില്‍ ഫോട്ടോഷോപ്പ് ചെയ്തത്. മാത്രമല്ല പോസ്റ്റിലുള്ള പുരുഷന്റെ ചിത്രം ഗൈനക്കോളജിസ്റ്റായ റോബര്‍ട്ട് എം ബൈറ്റര്‍ എന്നയാളുടേതാണെന്നും ഇവര്‍ കണ്ടെത്തി. 


  • HASH TAGS
  • #world
  • #news