യുഎഇയില്‍ പന്ത്രണ്ടുകാരനെ ബലാത്സംഗം ചെയ്ത ഇമാമിന് അഞ്ചുവര്‍ഷം തടവ്

സ്വ ലേ

Jun 18, 2019 Tue 03:44 PM

ദുബായ്: പന്ത്രണ്ടുകാരനെ ബലാത്സംഗം ചെയ്ത കേസില്‍ 31 വയസുകാരനായ ഇമാമിന് അഞ്ചുവര്‍ഷം തടവ്. ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്താനും അജ്മാനിലെ ക്രിമിനല്‍ കോടതി വിധിച്ചു. ഇശ പ്രാര്‍ത്ഥനക്ക് ശേഷം കുട്ടിയെ അല്‍ ജാര്‍ഫ് പ്രദേശത്തെ പള്ളിക്ക് സമീപമുള്ള സ്വന്തം റൂമിലെത്തിച്ചാണ് പീഡിപിച്ചതെന്ന്  പൊലീസ് പറഞ്ഞു.പ്രാര്‍ത്ഥനക്ക് ശേഷം  വീട്ടിൽ എത്തിയ കുട്ടിയുടെ   പെരുമാറ്റത്തിൽ  അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു.


കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോള്‍ ഒന്‍പതുതവണ തന്നെ റൂമിലോട്ട് കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു . ഓരോ തവണയും ഇമാം അഞ്ച് ദിര്‍ഹം തന്നിരുന്നുവെന്നും പണം ആവശ്യമുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും വരാമെന്നും   ഇമാം പറഞ്ഞിരുന്നെന്നും   കുട്ടി വെളിപ്പെടുത്തി.മെഡിക്കല്‍ പരിശോധനയില്‍ കുട്ടി നിരവധി തവണ പീഡ‍നത്തിന് വിധേയനായെന്ന് തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് ഇമാമിനെ അറസ്റ്റ് ചെയ്‌തു 

  • HASH TAGS
  • #യുഎഇ