ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് വൃന്ദ കാരാട്ട്

സ്വ ലേ

Jun 18, 2019 Tue 03:07 PM

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയെ തള്ളി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പാര്‍ട്ടി  സംരക്ഷിക്കില്ലെന്നു വൃന്ദ കാരാട്ട് പറഞ്ഞു.ബിനോയ്  കോടിയേരിക്കെതിരായുള്ള  കേസ് വ്യക്തിപരമാണെന്നും പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും  ബൃന്ദ കാരാട്ട്  കൂട്ടിച്ചേര്‍ത്തു.


ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത് എന്താണെന്ന് പരിശോധിക്കും . ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ താന്‍ ഉറച്ച്‌ നില്‍ക്കുന്നെന്ന് പരാതിക്കാരി പറഞ്ഞു. ബന്ധത്തിന് തെളിവുകളുണ്ടെന്നും  ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

  • HASH TAGS
  • #വൃന്ദ കാരാട്ട്