സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥര്‍ മരിച്ചു

സ്വ ലേ

Jun 18, 2019 Tue 12:11 PM

പുല്‍വാമ : പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു.സൈനിക വാഹനത്തിന് നേരെ ഇന്നലെ വൈകുന്നേരമാണ് ഐഇഡി സ്ഫോടനം ഉണ്ടായത്.  44 രാഷ്ട്രീയ റൈഫിള്‍സിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. പെട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. വാഹനത്തിന് നേരെ ഭീകരര്‍ വെടിവച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.


പുല്‍വാമയിലെ അരിഹല്‍ ഗ്രാമത്തിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു . രണ്ട് ഭീകരരെ സൈന്യം വധിച്ചു.ജമ്മുകശ്മീരിലെ അനന്ത് നഗറില്‍  ഇപ്പോഴും സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ് 

 

  • HASH TAGS
  • #army