അശ്ലീലചുവയോടെ സംസാരം; നടന്‍ വിനായകനെ അറസ്റ്റ് ചെയ്യും

സ്വ ലേ

Jun 18, 2019 Tue 11:04 AM

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ച കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യും. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. കേസില്‍ സൈബര്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.പരാതിക്കാരിയായ യുവതിയുടെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ റെക്കോര്‍ഡും  പൊലീസിന് കൈമാറിയിരുന്നു.കഴിഞ്ഞദിവസമാണ് കല്‍പ്പറ്റ പൊലീസ് വിനായകനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


.

  • HASH TAGS