കുപ്പിവെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും : ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

സ്വ ലേ

Jun 17, 2019 Mon 12:04 PM

തിരുവനന്തപുരം:. കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും  കുപ്പിവെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍  വ്യക്തമാക്കി.. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് എം വിന്‍സെന്റ് എം എല്‍ എ കുറ്റപ്പെടുത്തി. 

  • HASH TAGS
  • #കുപ്പിവെള്ളം