വയനാട്ടില്‍ വനം വകുപ്പ് വാച്ചറെ കാട്ടാന കുത്തി കൊന്നു

സ്വ ലേ

Jun 17, 2019 Mon 11:41 AM

വയനാട്: വനംവകുപ്പ് വാച്ചര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ബാവലി തോണിക്കടവിലുള്ള തുറമ്ബൂര്‍ കോളനിയിലെ ബസവന്റ മകന്‍ കെഞ്ചന്‍ (46) ആണ് കൊല്ലപ്പെട്ടത്.വയനാട് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബാവലി ഫോറസ്റ്റ് സെക്ഷനില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.ആന്റി പോച്ചിംഗ് ക്യാമ്പിലെ  ഡ്യൂട്ടിക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.   മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  • HASH TAGS
  • #വയനാട്