പാക്കിസ്ഥാന്‍ തൊടാതെ തന്നെ മോദി പറന്നു;ഷാങ്ഹായ് ഉച്ചകോടിയില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല

സ്വന്തം ലേഖകന്‍

Jun 13, 2019 Thu 11:22 AM

ന്യൂഡല്‍ഹി: ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പാകിസ്താന്റെ വ്യോമപാതയെ തൊടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്ഥാനിലേക്ക് പുറപ്പെട്ടു. പാക് വ്യോമ പാത അടച്ചിട്ടതിനാല്‍ ഒമാന്‍-ഇറാന്‍ വ്യോമപാത വഴിയാണ് കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലേക്ക് മോദി യാത്ര തിരിച്ചത്. ഷാങ്ഹായ് സഹകരണ സംഘടനയിലെ ഇന്ത്യയുടെ രണ്ടാമത്തെ കൗണ്‍സില്‍ യോഗമാണിത്.


ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. പാകിസ്ഥാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


  • HASH TAGS