വാട്ട്സാപ്പ് സ്റ്റോറേജ് പ്രശ്നം എങ്ങനെ പരിഹരിക്കാം ?
വാട്ട്സാപ്പ് സ്റ്റോറേജ് ഫുള്‍ എന്ന് ഇടക്കിടെ മുന്നറിയിപ്പ് വരാറുണ്ടോ ? വേണ്ടപെട്ട പലതും ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടോ? വാട്സാപ്പില്‍ ഒരോ മിനിറ്റിലും നിരവധി മെസേജുകളും ചിത്രങ്ങളും വിഡിയോകളുമാണ് കുമിഞ്ഞു കൂടുന്നത്. വേണ്ടതേത്, വേണ്ടാത്തതേത് എന്നു തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ. ഒടുവില്‍ വാട്സാപ്പ് സ്റ്റോറേജിനെത്തന്നെ ബാധിക്കുന്ന സ്ഥിതിയാണ്. എങ്കില്‍ ഇതാ ഒരു ലളിതമായ മാര്‍ഗം.
ഈ പ്രശ്നം മറി കടക്കാന്‍ വാട്സാപ്പില്‍ തന്നെ ഒരു ഫീച്ചറുണ്ട്. ചിത്രങ്ങള്‍, വിഡിയോകള്‍, ചാറ്റുകള്‍ എന്നിവയുടെ സൈസ് എത്രയുണ്ടെന്ന് ഈ ഫീച്ചറിന്റെ സഹായത്തോടെ കണക്കാക്കാന്‍ സാധിക്കും. വേണ്ടതു വേണ്ടത്തതും പെട്ടെന്ന് വേര്‍ത്തിരിച്ച് നീക്കം ചെയ്യാനും ഇതുവഴി സാധിക്കും. ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ വാട്സാപ്പിന്റെ സെറ്റിങ്സില്‍ പോകുക. തുടര്‍ന്ന് ഡേറ്റാ ആന്‍ഡ് സ്റ്റോറേജ് എടുക്കുക. ശേഷം സ്റ്റോറേജ് യൂസേജ് തിരഞ്ഞെടുക്കുക.
ഇവിടെ ചാറ്റ് സ്റ്റോറേജ് എത്രത്തോളമുണ്ടെന്ന് കാണാന്‍ കഴിയും. ടെക്സ്റ്റ്, ലൊക്കേഷന്‍, ഓഡിയോ, വിഡിയോ, ഡോക്യുമെന്റ് ഫയലുകള്‍ തുടങ്ങിയവ എല്ലാം ഓരോന്നായി രേഖപ്പെടുത്തി കാണാനാകും. സ്റ്റോറേജ് നോക്കിയിട്ട് വേണ്ടാത്ത ഫയലുകള്‍ നീക്കം ചെയ്യാം. ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളില്‍ ലഭ്യമാണ്. സ്റ്റോറേജില്‍ എപ്പോഴും വേണ്ടത് മാത്രം സൂക്ഷിക്കുകയും ചെയ്യാം.