ഫുള്‍ജാര്‍ സോഡ ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍

സ്വ ലേ

Jun 11, 2019 Tue 12:22 PM

കോഴിക്കോട്: മലയാളികൾക്കിടയിൽ   തരംഗമായി കൊണ്ടിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ.സോഷ്യൽ മീഡിയയിലൂടെ നുരഞ്ഞു പൊന്തുന്ന ഫുൾജാർ സോഡ കണ്ട് ഒന്നു ടേസ്റ്റ് ചെയ്യണം എന്നു ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും . എന്നാൽ വൃത്തിഹീനമായ സാഹചര്യത്തില്‍ നിർമ്മിക്കുന്ന ഫുൾജാർ സോഡ  നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് മേയര്‍ മുന്നറിയിപ്പ് നല്‍കി.


കോഴിക്കോട് കടപ്പുറത്തും ജില്ലയിലെ മറ്റിടങ്ങളിലുമുള്ള പെട്ടിക്കടകളിലുമാണ് ഫുള്‍ജാര്‍ സോഡ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. ഇവിടങ്ങളില്‍ ഗുണനിലവാരമില്ലാത്ത ഐസുകളും വൃത്തിഹീനമായുമാണ് പാനിയങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മഴകാലമായതിനാൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഇത്തരം പാനീയങ്ങൾ വാങ്ങി കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ഠിക്കുമെന്നതിൽ സംശയമില്ല .

  • HASH TAGS
  • #fuljar