കട്ടന്‍ചായ ആരോഗ്യസംരക്ഷണത്തിന് ഉത്തമ പാനീയം
മലയാളികളുടെ ഇഷ്ട്ട പാനീയമാണ് കട്ടൻചായ .ഈ മഴ കാലത്ത് ഒരു കട്ടൻ കുടിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ നമ്മളിൽ എത്ര പേർക്കറിയാം കട്ടൻ ചായയുടെ ഗുണങ്ങൾ . ആരോഗ്യസംരക്ഷണത്തിനായുള്ള ഏറെ ഗുണങ്ങളടങ്ങിയ ഉത്തമ പാനീയമാണ് കട്ടന്‍ചായ. ഹൃദയാഘാതം, അര്‍ബുദം എന്നിങ്ങനെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി ഓക്സൈഡുകള്‍ കട്ടന്‍ചായയില്‍ ധാരളം അടങ്ങിയിരിക്കുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ നില താഴ്ത്തുകയും നല്ല കൊളസ്ട്രോളിനെ നിലനിറുത്തുകയും ചെയ്യും. സ്ട്രോക്ക്, വൃക്കരോഗം, എന്നിവയെയും പ്രതിരോധിക്കും. ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കട്ടന്‍ചായയ്ക്ക് കഴിവുണ്ട്. നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് കട്ടന്‍ ചായയിലുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സാണ് .