ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് തെരച്ചില്‍ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. പുല്‍വാമയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.