നാദാപുരത്ത് നിന്നും വന്‍ ബോംബ് ശേഖരം കണ്ടെത്തി

സ്വന്തം ലേഖകന്‍

May 03, 2019 Fri 01:36 AM

കോഴിക്കോട്: നാദാപുരത്ത് നിന്ന് ബോംബ് ശേഖരം കണ്ടെത്തി.  നാദാപുരം ചേലക്കാട് ഫയര്‍ സ്റ്റേഷന് പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബ് ശേഖരം കണ്ടെത്തിയത്.ചേലക്കാട്ടെ മൂസ വണ്ണത്താന്‍കണ്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബോംബ് ശേഖരം കണ്ടെത്തിയത്.

പ്ലാസ്റ്റിക് ബക്കറ്റില്‍ 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . സ്ഥലത്ത് പോലീസ് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന ശക്തമാക്കിയിരിക്കുകയാണ് .സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു .


  • HASH TAGS
  • #kerala