വോട്ടര്‍മാർക്ക് നന്ദി പറയാന്‍ രാഹുലെത്തി
കരിപ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങി. ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട് നന്ദി അറിയിക്കാനാണ് രാഹുൽ കേരളത്തിലെത്തിയത്. നാളെയും മറ്റന്നാളും രാഹുല്‍ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.
കരിപ്പൂരില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം മലപ്പുറത്തേക്ക് പോയ രാഹുൽ വൈകിട്ടോടെ അവിടെ നിന്നും കല്പറ്റയ്ക്ക് പോകും. കേരള നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കും എന്ന പ്രഖ്യാപനത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുന്നതിനിടെയാണ് രാഹുലിന്റെ കേരള സന്ദർശനം.കെ.സി വേണുഗോപാൽ , രമേശ് ചെന്നിത്തല , പി.കെ കുഞ്ഞാലിക്കുട്ടി, ഡിസിസി പ്രസിഡന്റ് പ്രകാശ് ബാബു, ടി.സിദ്ധിഖ്, പി.വി അബ്ദുൽ വഹാബ്, ലാലി വിന്‍സന്റെ എന്നിവർ രാഹുലിനെ സ്വീകരിക്കാന്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയിരുന്നു.