ഒരറിവും ചെറുതല്ല : ബോധവല്‍ക്കരണം നടത്തി കുട്ടികള്‍
കോഴിക്കാട് ; അവധിക്കാലം വെറുതെ തള്ളി കളഞ്ഞു തീര്‍ത്തതല്ല ഈ കുരുന്നുകള്‍. ചിത്ര പ്രദര്‍ശനത്തിലൂടെ ബോധവല്‍ക്കരണം നടത്തി നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഹെന്റിയും അമ്മുവും നാച്ചുവും. അവധിക്കാലത്ത് വരച്ച ചിത്രങ്ങള്‍ പരിസ്ഥിതി ദിനത്തില്‍ നാട്ടില്‍ പ്രദര്‍ശിപ്പിച്ചാണ് ഈ കുഞ്ഞുങ്ങള്‍ ബോധവല്‍ക്കരണം നടത്തിയത്. വള്ളിക്കുന്ന് അത്താണിക്കലിലെ കീഴയില് പ്രദേശത്താണ് പ്രകൃതി സ്നേഹമൂറുന്ന കുട്ടികളുടെ ചിത്രങ്ങള്‍ നാട്ടുക്കാര്‍ക്കായി പ്രദര്‍ശിപ്പിച്ചത്. നാട്ടുക്കാരും കൂട്ടുക്കാരും ഒന്നിച്ച് ചേര്‍ന്ന് ഈ കുരുന്നുകള്‍ക്കൊപ്പം നിന്നു. പ്രകൃതിയെ സംരക്ഷിക്കു ഭൂമിയെ രക്ഷിക്കു എന്ന സന്ദേശമുയര്‍ത്തിയായിരുന്നു ബോധവല്‍ക്കരണം.