ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും

സ്വ ലേ

Jun 06, 2019 Thu 10:46 AM

കൊച്ചി : ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി  പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ കൊച്ചിയിലെത്തും. ശനിയാഴ്‌ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ പ്രത്യേക ഹെലികോപ്ടറിൽ  ഗുരുവായൂരിലേക്ക് പോകും.പ്രധാന മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനുള്ള യോഗം കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷതയിൽ ചേർന്നു. 

  • HASH TAGS
  • #modi