നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം കൊച്ചിയിലേക്ക്

സ്വ ലേ

Jun 03, 2019 Mon 01:06 PM

കോഴിക്കോട്: എറണാകുളത്ത് നിപ ബാധയെന്ന സംശയം ബലപ്പെട്ടതോടെ  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട്ടു നിന്ന് വിദ്ഗ്ദ സംഘം കൊച്ചിക്ക് തിരിച്ചു.   പനി ബാധിച്ച്‌ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ദ സംഘം എത്തുന്നത്.


നിപ ബാധയേറ്റ രോഗികളെ   ചികിത്സിച്ച  പരിചയ സമ്പന്നരായ സംഘമാണ് കൊച്ചിയിലെത്തുന്നത്. മൂന്നു ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും ഒരു റിസര്‍ച്ച്‌ അസിസ്റ്റന്റുമാണ് സംഘത്തിലുള്ളത്.രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഉന്നതതല യോഗം ചേര്‍ന്നു. കൊച്ചിയില്‍ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടര്‍നടപടികള്‍. 

  • HASH TAGS
  • #nipah