പീഡനാരോപണം : യുവതിയുടെ സമ്മതപ്രകാരമെന്ന് നെയ്മര്‍

സ്വന്തം ലേഖകന്‍

Jun 02, 2019 Sun 08:55 PM

പാരിസ് : തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും യുവതിയുടെ സമ്മതപ്രകാരമാണ് എല്ലാം ചെയ്തതെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍. 

യുവതി യുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും സ്വകാര്യ ചിത്രങ്ങളും നെയ്മര്‍ പുറത്ത് വിട്ടു. തനിക്കെതിരെ ഒരു ബലാത്സംഗ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തന്നെ ശരിക്കും ബാധിക്കുന്ന ശക്തമാണ് ആരോപണമാണ് അത്. അവരുടെ ആരോപണം ശരിക്കും അത്ഭുതപ്പെടുത്തി. എല്ലാം അവരുടെ സമ്മതപ്രകാരമാണ് നടന്നത് എന്നും നെയ്മര്‍ പറഞ്ഞു. 

എന്നാല്‍ ഇപ്പോള്‍ ഏറെ സങ്കടപ്പെടുത്തുന്നു, തന്നെ അറിയുന്നവര്‍ക്ക് ഇങ്ങനെയൊന്നും താന്‍ ചെയ്യില്ലെന്ന് ഉറപ്പാണ്. കെണിയില്‍ വീണു പോവുകയായിരുന്നുവെന്നും നെയ്മര്‍ പറഞ്ഞു. 

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ പാരിസിലെ ഹോട്ടലില്‍ വെച്ച് ബലാല്‍സംഗം ചെയ്തതായാണ് യുവതിയുടെ പരാതി.


  • HASH TAGS