എ പി അബ്ദുള്ളക്കുട്ടി രാഷ്ട്രീയവഞ്ചകന്; വി എം സുധീരന്
തൃശൂര്‍: സിപിഐ എം വര്‍ഷങ്ങള്‍ക്ക് മുമ്പ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ എടുത്ത നടപടി തീര്‍ത്തും ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി നടത്തിയ പ്രസ്താവന അത് വ്യക്തമാക്കുന്നതാണെന്നും സുധീരന് വിമര്‍ശിച്ചു. സ്ഥിരമായി രാഷ്ട്രീയവഞ്ചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്നതെന്നും, രാഷ്ട്രീയവഞ്ചകരുടെ കൂട്ടത്തില്‍ എന്നും അബ്ദുള്ളക്കുട്ടിയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ പി അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ ബിജെപി യെയും മോദിയെയും അനുകൂലിച്ച് കൊണ്ട്് പോസ്റ്റ് ഇടുകയും അത് ന്യായീകരിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൂധീരന്റെ കടുത്ത ഭാഷയിലുള്ള വിമര്‍ശനം.