കോണ്‍ഗ്രസ് തലപ്പത്തേക്ക് എസ് സി-എസ് ടി, ഒ ബി സി നേതാക്കളെ പരിഗണിക്കണം; രാഹുല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് എസ് സി-എസ് ടി, ഒ ബി സി വിഭാഗത്തില്‍ പെട്ട നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി രംഗത്ത്. ലോക്സഭാ തെരഞ്ഞടുപ്പില്‍ ഏറ്റ പരാജയത്തെ തുടര്‍ന്ന് അദ്ധ്യക്ഷ പദവി രാജി വയ്ക്കാനുള്ള രാഹുലിന്റെ ഉറച്ച തീരുമാനത്തിനു പിന്നാലെയാണ് എസ് സി-എസ് ടി, ഒ ബി സി വിഭാഗത്തില്‍ പെട്ട നേതാക്കളെ കോണ്‍ഗ്രസ് തലപ്പത്ത് എത്തിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടത്.
യു പി എ സഖ്യകക്ഷികളായ ഡി എം കെ, ആര് ജെ ഡി, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും മുതിര്‍ന്ന നേതാക്കളും രാജിയില്‍നിന്ന് പിന്മാറാന് രാഹുലിനോട് അഭ്യര്‍ഥിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷപദവിയില്‍നിന്ന് രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്നാണ് ലാലു പ്രസാദ് യാഥവ് വിമര്‍ശിച്ചത്. അദ്ധ്യക്ഷ പദത്തിലെത്തുന്നയാള് ഗാന്ധികുടുംബത്തിന് പുറത്തു നിന്നും മതി എന്നാണ് രാഹുലിന്റെ ആവശ്യം.