മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

May 02, 2019 Thu 02:38 AM

മലപ്പുറം:  മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍  മൂന്ന് പേര്‍ക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് പനി ബാധിച്ചത്. ക്യാമ്പിലെ  നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ആറ് പേരില്‍ എച്ച് 1 എന്‍ 1 കണ്ടെത്തിയത്.ഇതോടെ ഒന്‍മ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. 

രോഗ ലക്ഷണങ്ങള്‍

പനി, തൊണ്ടവേദന, തലവേദന, ക്ഷീണം, വയറിളക്കം, ജലദോഷം, ഛര്‍ദ്ദി, ശരീര വേദന.


  • HASH TAGS
  • #health