വിജയത്തില്‍ യുഡിഎഫ് മതിമറക്കേണ്ട : പിണറായി വിജയന്‍

സ്വന്തം ലേഖകന്‍

May 29, 2019 Wed 05:34 PM

തിരുവനന്തപുരം ; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയം താല്‍ക്കാലിക തിരിച്ചടിയാണ്. പക്ഷേ അതിനെ ഗൗരവകരമായി കാണുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ വിജയത്തില്‍ യുഡിഎഫ് മതിമറക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു. 

ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ല. വര്‍ഗീയതയെ പ്രതിരോധിക്കുന്നത് ധാര്‍ഷ്ഠ്യമെങ്കില്‍ അത് ആവര്‍ത്തിക്കും. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാബാധ്യതയാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കാട്ടിയില്ല. സ്ത്രീകളെ എത്തിക്കാന്‍ ശ്രമിച്ചില്ല. 'പുരുഷന് ലഭിക്കുന്ന എല്ലാ അവകാശവും സ്ത്രീകള്‍ക്കും ലഭിക്കണമെന്നും പിണറായി പറഞ്ഞു. 

ദേശീയതലത്തിലെ പ്രത്യേകസാഹചര്യം കോണ്‍ഗ്രസ് ഇവിടെ ഉപയോഗിച്ചു. ഇടതുമുന്നണിക്കൊപ്പം നിന്ന ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. മുസ്ലിം ലീഗ് തീവ്രവാ


  • HASH TAGS
  • #pinarayivjayan
  • #udf
  • #LDF
  • #2019election