ഖുറാന്‍ പേജില്‍ മരുന്ന് പൊതിഞ്ഞു നല്‍കിയ ഡോക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍

May 28, 2019 Tue 11:39 AM

കറാച്ചി:  ഖുറാന്‍  പേജില്‍ മരുന്ന്പൊതിഞ്ഞു നല്‍കിയ ഡോക്ടര്‍ക്കെതിരെ  വ്യാപക പ്രതിഷേധം. വെറ്ററിനറി ഡോക്ടറായ രമേഷ് കുമാര്‍ എന്നയാള്‍ക്കെതെരെയാണ് പ്രതിഷേധം. രമേശ് കുമാര്‍ ഖുര്‍ ആന്‍ പേജ് കീറുകയും മരുന്ന് പൊതിഞ്ഞു നല്‍കിയെന്നുമാണ് പരാതി. പാകിസ്ഥാനിലെ ദക്ഷണി സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.


പള്ളിയിലെ ഇമാം  നല്‍കിയ പരാതിയിൽ  രമേശിനെതിനെ  മതനിന്ദകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായി. ഫുലാദ്യോന്‍ പട്ടണത്തില്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. 

  • HASH TAGS
  • #karachi