മോദി തരംഗം തനിക്ക് വിനയായി; ഇന്നസെന്റ്

സ്വന്തം ലേഖകന്‍

May 25, 2019 Sat 12:44 PM

എല്‍.ഡി.എഫ്-ന്റെ പരാജയത്തിന് കാരണം മോദി തരംഗമെന്ന് ചൂണ്ടിക്കാട്ടി ഇന്നസെന്റ് രംഗത്ത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വിശ്വസിച്ചതിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാര്‍ കേരളത്തില്‍ യുഡിഎഫിനെ വിജയിപ്പിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിലയുറപ്പിച്ചുവെന്നും അതാണ് തന്റെയും എല്‍ഡിഎഫിന്റെയും പരാജയത്തിന് കാരണമായതെന്നും, ഭരണ വിരുദ്ധ നയം ഉണ്ടായിട്ടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ജനങ്ങളുടെ സ്വപ്നം പൊലിഞ്ഞതില്‍ തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പരാജയ കാരണം മാധ്യമങ്ങളോട് വിശദീകരിച്ച വേളയിലായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.


ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എംപി ആയ ഇന്നസെന്റിനെ യുഡിഎഫ്-ന്റെ ബെന്നി ബെഹനാന്‍ ആയിരുന്നു പരാജയപ്പെടുത്തിയത്. രണ്ടാം തവണയും ലോക്‌സഭയിലേക്ക് ജയിച്ചു കയറാം എന്ന് കരുതിയിരുന്നെങ്കിലും കേരളത്തിലെ യുഡിഎഫ് തരംഗത്തില്‍ ഇന്നസെന്റും മുങ്ങിപ്പോവുകയായിരുന്നു. 


  • HASH TAGS