അമേഠിയില്‍ കോണ്‍ഗ്രസിന് 21ന്റെ ശാപം
അമേഠി : 21 വര്‍ഷം കൂടുമ്പോള്‍ അമേഠിയില്‍ കോണ്‍ഗ്രസ് പരാജയപെടുന്നത് മൂന്നാം തവണ. മുന്‍പ് രണ്ടുതവണയാണ് ഇതേ ഗ്യാപില് കോണ്‍ഗ്രസിന് അമേഠി നഷ്ടമായത്. 1977ല്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ് വിജയിച്ചപ്പോഴും 1998ല്‍ ബിജെപിയുടെ സഞ്ജയ് സിങ് വിജയിച്ചപ്പോഴും. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി തോല്പിച്ചതും 21 വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍. ഈ 21 വര്‍ഷം തികയുമ്പോഴുള്ള കോണ്‍ഗ്രസിന്റെ തോല്‍വി രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കൗതുകമാവുകയാണ്.