കോഹ്ലി ഒരു റണ്‍ മെഷീന്; ബ്രയാന്‍ ലാറ
ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി റണ്‍മെഷീന്‍ ആണെന്ന വിശേഷണവുമായി വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. കോഹ്ലിയുടെ അമാനുഷിക ബാറ്റിങ്ങ് മികവാണ് മറ്റുള്ളവരില്‍ നിന്നും താരത്തെ വ്യത്യസ്ഥനാക്കുന്നത്. ക്രിക്കറ്റ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കിയ കോഹ്ലി യുവ താരങ്ങള്‍ക്ക് മാതൃകയാണെന്നും, അദ്ധേഹത്തില്‍ നിന്നും അവര്‍ക്ക് ഒരുപാട് പടിക്കാനുണ്ടെന്നും ലാറ അഭിപ്രായപ്പെട്ടു.
നിലവില്‍ ഏകദിന റാങ്കിങ്ങില്‍ എറ്റവും മികച്ച ബാറ്റ്സ്മാന് ആണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 227 ഏകദിനങ്ങളില്‍ നിന്ന് 10843 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതിനകം 41 സെഞ്ചുറികളും 49 അര്‍ദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട് താരം. ഏകദിന ലോക കപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കുമ്പോള് കോഹ്ലിയുടെ തോളിലേറി ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യക്ക് എറ്റവും കൂടുതല്‍ ജയസാധ്യത കണക്കാക്കപ്പെടുന്നു. മെയ് മുപ്പതിനാണ് ലോക കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.