അടിമുടി തെറ്റാതെ തെരെഞ്ഞെടുപ്പ് പ്രവചനം; താര പരിവേഷത്തില്‍ മുഹമ്മദലി

സ്വന്തം ലേഖകന്‍

May 24, 2019 Fri 11:38 AM

തെരെഞ്ഞെടുപ്പ് നടക്കുന്നതിലും മുന്നെ റിസല്‍ട്ട് പ്രവചിച്ചു, ഒന്നര മാസങ്ങള്‍ക്ക് ശേഷം അടിമുടി തെറ്റാതെ പ്രവചനം യാഥാര്‍ത്യമായിരിക്കുന്നു. വടകര നാദാപുരം സ്വദേശിയായ മുഹമ്മദലിയുടേതാണ് ഏവരെയും അമ്പരപ്പിച്ച പ്രവചനം. ഏപ്രില്‍ നാലിനായിരുന്നു അലിയുടെ കേരളത്തിലെ ലോക്‌സഭാ ഇലക്ഷന്റെ ഫേസ്ബുക്ക് പ്രവചനം. ആലപ്പുഴയില്‍ ശാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റിലും യു.ഡി.എഫ് ജയിക്കുമെന്നുമായിരുന്നു പോസ്റ്റ്. 'എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം' എന്ന് തുടങ്ങി നിരവധി എതിരഭിപ്രായങ്ങളും കളിയാക്കലുകളുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിരുന്നു.


മെയ് 23-ന് ഇലക്ഷന്‍ റിസള്‍ട്ട് വന്നതോടെയാണ് കളിയാക്കിയവരും ട്രോളിയവരും അന്തം വിട്ടത്. തന്റെ കിറു കൃത്യമായ പ്രവചനം യാഥാര്‍ത്യമായതോടെ 'ബല്ലാത്തൊരു പ്രവചനം' എന്നായിരുന്നു അലി സ്വയം വിലയുരുത്തിയത്. പ്രവചനം ഇത്ര കൃത്യമായതോടെ ഈ പ്രാവശ്യത്തെ ക്രിക്കറ്റ് ലോകകപ്പ് ആരു നേടും എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് അലിയെ തേടിയെത്തുന്നത്.


  • HASH TAGS