വയനാട്ടില്‍ രാഹുല്‍ഗാന്ധി 90000 വോട്ടുകള്‍ക്ക് മുന്‍പില്‍

സ്വന്തം ലേഖകന്‍

May 23, 2019 Thu 10:34 AM

തിരുവനന്തപുരം : വോട്ടെണ്ണല്‍ ശക്തമാകുമ്പോള്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി 90000 വോട്ടുകള്‍ക്ക് മുമ്പില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ പിന്നിലാണ്. 10 ശതമാനം വോട്ട് എണ്ണിതീരുമ്പോള്‍ യുഡിഎഫ് 20-20. 2019 ലോകസഭാ ഫലം യുഡിഎഫ് ലീഡ് ചെയ്യുന്നു. 20 സീറ്റുകളില്‍ യുഡിഎഫ് മുന്നേറുന്നു.

കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍ കെ.സുധാകരന്‍, കോഴിക്കോട് എം.കെ രാഘവന്‍, മലപ്പുറം കുഞ്ഞാലികുട്ടി, പൊന്നാനി ഇ.ടി.മുഹമ്മദ് ബഷീര്‍ മുതല്‍ വടക്കന്‍ മണ്ഡലങ്ങള്‍ തുടങ്ങി തിരുവനന്തപുരം ശശി തരൂര്‍ വരെ വമ്പിച്ച ലീഡില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 

   എല്‍ഡിഎഫിന്റെ കോട്ടകളിലും യുഡിഎഫ് മുന്നേറുന്നു. കാസര്‍ഗോഡ്, തിരുവനന്തപുരം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്.


  • HASH TAGS