പശ്ചിമ ബംഗാളിൽ ബിജെപി ഓഫീസിന് തീയിട്ടു

സ്വലേ

Jan 13, 2020 Mon 12:40 PM

പശ്ചിമ ബംഗാളിലെ അസൻസോളിൽ ബിജെപി ഓഫീസിന് തീയിട്ടു. സലൻപൂർ ഗ്രാമത്തിലുള്ള ബിജെപി ഓഫീസിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം  നടന്നത്.


സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു.ഇന്നലെ  രാത്രി ഒരു സംഘം അക്രമികൾ ബിജെപി ഓഫീസിന് തീകൊളുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

  • HASH TAGS