ഹെഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകന്‍

Jan 11, 2020 Sat 04:09 PM

സ്ഥിരമായി ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവരാണോ എങ്കില്‍ ശ്രദ്ധിക്കണം ചില കാര്യങ്ങള്‍. ഹെഡ് ഫോണ്‍ മൂലം ഏല്‍ക്കുന്ന കേള്‍വി വൈകല്യങ്ങള്‍ മാറ്റുക എന്നത് ഒരു പരിധി വരെ സാധ്യമല്ല. ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ശ്രദ്ധിക്കുക ഒരു വലിയ അളവില്‍ കേള്‍വിയെ അത് ബാധിച്ചേക്കാം. 


ദീര്‍ഘനേരം ഹെഡ് ഫോണില്‍ പാട്ടുകേള്‍ക്കുന്ന ആളുകള്‍ക്ക് കേള്‍വിശക്തിക്ക് തകരാറ് സംഭവിക്കാനും ടിനിടെസ് എന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. കാതുകളിലെ ചെറിയ ഞെരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുകയും പിന്നീട് കേള്‍വി ശേഷി തകരാറിലാവുകയും ചെയ്യുന്നതാണ് ടിനിടെസ് എന്ന അവസ്ഥ. ഉച്ചത്തിലുള്ള ശബ്ദം ഹെഡ് ഫോണ്‍ വഴി നേരിട്ട് ചെവിയുടെ ഉള്ളിലെത്തുന്നതിനാല്‍ അത് ശ്രവണശക്തിയെയും ചെവിക്കുള്ളിലെ നാഡീഞരമ്പുകളെയും സാരമായാണ് ബാധിക്കുന്നത്.


ഈ ശീലം കാരണം ശ്രവണശക്തി പൂര്‍ണമായും നഷ്ടപ്പെടുമെന്നും ഇത് ചികിത്സിച്ചു ഭേദപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും കുറഞ്ഞ അളവില്‍ കുറച്ചു സമയം മാത്രം പാട്ടുകേള്‍ക്കുന്നതായിരിക്കും ഗുണം ചെയ്യുകയെന്നും  ഡോക്ടര്‍മാര്‍ പറയുന്നു. സ്ഥിരമായ ഹെഡ് ഫോണ്‍ ഉപയോഗം ഉറക്കക്കുറവ്, തലവേദന, കാതുകള്‍ക്ക് വേദന എന്നിവ ഇവര്‍ക്കുണ്ടാകുമെന്നുമാണ് വിദഗ്ധാഭിപ്രായം.


  • HASH TAGS