വൈക്കത്ത് കാറും ബസും കൂട്ടിയിടിച്ചു; നാലുപേര്‍ മരിച്ചു

സ്വലേ

Jan 07, 2020 Tue 09:01 AM

വൈക്കത്ത് വാഹന അപകടത്തില്‍ നാലുപേര്‍ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചായാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റുതായാണ് റിപ്പോര്‍ട്ട്. 


രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് അപകടം നടന്നത്. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

  • HASH TAGS
  • #accident
  • #വൈക്കം