രാഹുല്‍ ഗാന്ധിക്ക് സി.എ.എയും ജി.എസ്.ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ല ; കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി

സ്വ ലേ

Jan 02, 2020 Thu 11:50 AM

വാരണാസി: പൗരത്വ ഭേദഗതി നിയമത്തിന്  എതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റിദ്ധാരണ പരത്തി ആളുകളെ ഇളക്കിവിടുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി.പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വവും അഭയവും നല്‍കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന്   ജി. കൃഷ്ണ റെഡ്ഡി വ്യക്തമാക്കി.


അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ വേറെ എവിടെ പോകും? ഇറ്റലിയിലേക്കോ?ഹിന്ദുക്കളെയോ സിക്കുകാരെയോ അവര്‍ പാവങ്ങളായതിനാല്‍ ഇറ്റലി സ്വീകരിക്കില്ല,കൃഷ്ണ റെഡ്ഡി പറഞ്ഞു. 


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സി.എ.എയും ജി.എസ്.ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും അതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിലെ മാറ്റങ്ങള്‍ നികുതി വര്‍ദ്ധനയ്ക്ക് കാരണമാകുന്നു എന്ന് അദ്ദേഹം പറയുന്നതെന്നും  സിഎഎയും ജിഎസ്ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒരു മികച്ച അധ്യാപകനില്‍ നിന്ന് അദ്ദേഹം ട്യൂഷന്‍ നേടുന്നതാവും നല്ലതെന്ന് കൃഷ്ണ റെഡ്ഡി പറഞ്ഞു.

  • HASH TAGS
  • #bjp
  • #congress
  • #rahulgandi
  • #minister
  • #caa
  • #krishnareddy
  • #ജി. കൃഷ്ണ റെഡ്ഡി