എൽപിജി സിലിണ്ടറിന് വില കൂടി

സ്വലേ

Jan 01, 2020 Wed 12:46 PM

എൽപിജി സിലിണ്ടറിന് വില കൂടി. വാണിജ്യ സിലിണ്ടറിന് 28.50രൂപയും ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 19.50 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗാർഹിക സിലിണ്ടറിന് 704 രൂപയും  വാണിജ്യ സിലിണ്ടറിന്  1241രൂപയുമാണ്  പുതിയ വില.


നേരത്തെ 685 രൂപയ്ക്കാണ് ഗാർഹിക സിലിണ്ടർ ലഭിച്ചിരുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില 1213 രൂപയായിരുന്നു.

  • HASH TAGS
  • #Lpg