മണാലിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സ്വലേ

Dec 31, 2019 Tue 10:13 PM

കോഴിക്കോട്: മണാലിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞു മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. 31 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.ചാത്തമംഗലം എംഇഎസ് കോളേജിലെവി ദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 


ബിലാസ്പൂരിലെ ഗംബോള പാലത്തിന് സമീപമാണ് അപകടം നടന്നത്. വോള്‍വോ ബസിന്റെ ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണം.

  • HASH TAGS
  • #Tour