കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ

സ്വന്തം ലേഖകന്‍

Dec 30, 2019 Mon 07:44 PM

നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്നും മരണത്തില്‍ ദൂരൂഹതയില്ലെന്നും സിബിഐ. കരള്‍ സംബന്ധമായ രോഗമാണ് മരണകാരണമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം സിബിഐ ഏറ്റെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമെല്ലാം പരിശോധിച്ച ശേഷമാണ് കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന നിഗമനത്തില്‍ സിബിഐ എത്തുന്നത്.


നടന്റെ മരണത്തില്‍ ഏറെ ദൂരൂഹതയുണ്ടെന്ന് കുടംബാഗങ്ങള്‍ ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ മികച്ച ഡോക്ടര്‍ ഉള്‍പ്പെടുന്ന സംഘത്തെ സിബിഐ അന്വേഷണത്തിനായി സമീപിച്ചിരുന്നു. 2016 മാര്‍ച്ച് 6നാണ് കലാഭവന്‍ മണി മരിക്കുന്നത്.  മണിയുടെ രക്തത്തില്‍ മിഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതോടെ ദുരൂഹതയുണ്ടെന്ന വാദം വര്‍ധിച്ചു. എന്നാല്‍ മരണകാരണം കരള്‍ രോഗമാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.
  • HASH TAGS