ശബരിമലയിൽ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞതായി പരാതി

സ്വലേ

Dec 27, 2019 Fri 09:39 AM

ശബരിമല ദർശനത്തിന്  എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞതായി പരാതി. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെയാണ് പോലീസ് തടഞ്ഞത്.കാരണമില്ലാതെയാണ് പോലീസ് തടഞ്ഞുവെച്ചതെന്ന്  രഞ്ജു വ്യക്തമാക്കി.


ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് തടഞ്ഞുവെച്ചതെന്നും   രേഖകള്‍ പരിശോധിച്ചതിന് ശേഷം മൂവരെയും കടത്തിവിട്ടെന്നും പോലീസ് പറഞ്ഞു.

  • HASH TAGS
  • #sabarimala
  • #trans gender