ഈ സാഹചര്യം ഏറെ ഗൗരവമേറിയത് ; നേതാക്കള്‍ക്ക് കത്തയച്ച് മമതാ ബാനര്‍ജി

സ്വന്തം ലേഖകന്‍

Dec 24, 2019 Tue 11:26 AM

ബംഗാള്‍ : ഈ സാഹചര്യം ഏറെ ഗൗരവമേറിയതാണെന്നും ബിജെപി സര്‍ക്കാരില്‍ നിന്ന് രാജ്യം ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും കാണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രികള്‍ക്കുമാണ് കത്ത്.


കത്തിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മമത കത്തയച്ചിരിക്കുന്നത്. സിഎഎയും എന്‍ആര്‍സിയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും ഉള്‍പ്പെടെ പരിഭ്രാന്തിയിലാണ്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. ഈ സമയത്ത് യോജിത്ത് നില്‍ക്കുകയാണ് വേണ്ടതെന്നും മമതാ ബാനര്‍ജി പറയുന്നു.  • HASH TAGS