ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചു

സ്വലേ

Dec 20, 2019 Fri 11:09 PM

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ  കണക്കിലെടുത്താണ് ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവച്ചത്. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് സഹായകമായ വിധം ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

  • HASH TAGS