മാധ്യമ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടും : പിണറായി വിജയൻ

സ്വലേ

Dec 20, 2019 Fri 01:45 PM

മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു .  


മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് പിണറായി വിജയന്‍ അറിയിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്‌ 


മംഗലാപുരത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തും. റിപ്പോർട്ടർമാരെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി കർണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ട്. മാധ്യമ പ്രവർത്തകരെ അക്രമകാരികളായും അവരുടെ വാർത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള    പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണം.

  • HASH TAGS