'രാഷ്ട്രീയത്തെ കുറിച്ച് അറിയാനുള്ള പ്രായം അവൾക്കായിട്ടില്ല' സൗരവ് ഗാംഗുലി

സ്വലേ

Dec 19, 2019 Thu 06:00 PM

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മകൾ സന പോസ്റ്റിട്ടില്ലെന്ന്  സൗരവ് ഗാംഗുലി. മകൾ സനയ്ക്ക് ഇത്തരം രാഷ്ട്രീയം അറിയാനുള്ള പ്രായമായിട്ടില്ലെന്നും  ഗാംഗുലി പറഞ്ഞു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗാംഗുലിയുടെ മകൾ സനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിച്ചത്. കുശ്വന്ത് സിംഗിന്റെ പുസ്തകത്തിലെ ഒരു ഭാഗമാണ് സനയുടെ പേരിൽ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു പ്രചരണം.  


എന്നാൽ ‘ സനയെ ഈ പ്രശ്‌നങ്ങളിൽ നിന്നെല്ലാം ദയവുചെയ്ത് മാറ്റി നിർത്തണമെന്നും, ഈ പോസ്റ്റ് ശരിയല്ലെന്നും  രാഷ്ട്രീയത്തെ കുറിച്ച് അറിയാനുള്ള പ്രായം അവൾക്കായിട്ടില്ല’- ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

  • HASH TAGS