മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്വലേ

Dec 18, 2019 Wed 11:34 PM

മംഗളൂരു: രാജ്യത്താകമാനം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ  മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ വെള്ളിയാഴ്ച രാത്രി 12 മണി വരെ മംഗളൂരു പോലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ.


അനേകം  സംഘടനകള്‍ നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

  • HASH TAGS
  • #cab