പൗരത്വ നിയമം : മദ്രാസ് സര്‍വകലാശാല വിദ്യാർഥികൾക്ക് പിന്തുണയുമായി കമൽ ഹാസൻ

സ്വലേ

Dec 18, 2019 Wed 06:29 PM

ചെന്നൈ: രാജ്യത്ത്  പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ  മദ്രാസ് സര്‍വകലാശാല വിദ്യാർത്ഥികളുടെ   പ്രതിഷേധ പരിപാടിയ്ക്ക്   പിന്തുണയായുമായി നടൻ  കമൽ ഹാസൻ രംഗത്ത്. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ സ്ഥലത്തെത്തിയ നടനെ  ക്യാംപസിൽ കയറ്റാൻ പോലീസ് അനുവദിച്ചില്ല.സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കമൽ ഹാസനെ ക്യാംപസിൽ കയറ്റാതെ പോലീസ് തടഞ്ഞെന്നാണ് റിപ്പോര്‍ട്ട്.പോലീസ് നടപടി അനീതിയാണെന്ന് കമൽ ഹാസൻ  പ്രതികരിച്ചു.

  • HASH TAGS