വയനാട്ടിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് പാമ്പ് കടിയേറ്റു

സ്വലേ

Dec 17, 2019 Tue 06:50 PM

വയനാട്ടിലെ ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് പാമ്പ്  കടിയേറ്റു. രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയ്ഹാനെയാണ് പാമ്പുകടിയേറ്റതിനെതുടർന്ന് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 


കുട്ടിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടിയ്‌ക്ക് ആന്റിവെനം നൽകിയതായും ആശുപത്രി അധികൃതർ അറിയിച്ചു.

  • HASH TAGS