ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് നടി സാവിത്രി ശ്രീധരൻ

സ്വലേ

Dec 16, 2019 Mon 09:01 PM

കൊച്ചി:  പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് നടി സാവിത്രി ശ്രീധരനും.പൗരത്വ ഭേദഗതി നിയമത്തിനെതിരായ തന്റെ പ്രതിഷേധമാ ണിതെന്നു സാവിത്രി പറഞ്ഞു.സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടിയാണ് സാവിത്രി ശ്രീധരന്‍. എന്നാൽ  സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ  തീരുമാനത്തിന് പിന്തുണ നൽകുകയായിരുന്നു നടി. അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിരുന്നു.എന്നാൽ പൗരത്വ ഭേദഗതി നിയമത്തിൽ   പ്രതിഷേധിച്ച് പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയയും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും നേരത്തെ അറിയിച്ചു

  • HASH TAGS
  • #actress
  • #,ഫിലിം
  • #സുഡാനി